യശസ്വി ജൈസ്വാളിന്റെ ജീവിത കഥ
1060 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ020 ൽ ദക്ഷിണാഫ്രിക്കയിൽ വെച്ചു നടന്ന അണ്ടർ 19 ലോകകപ്പിൽ പ്ലേയർ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു യശസ്വി ജൈസ്വാൾ. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മിന്നിത്തിളങ്ങിയ ആ കൗമാര താരം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി പ്രതീക്ഷയാണെന്ന് ക്രിക്കറ്റ് വിദഗ്ദ്ധർ അന്നേ ഉറപ്പിച്ചു. അതേ യശസ്വി ഇന്ന് 2023 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കളികാരിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ്. എതിരെ വരുന്ന ഏത് കൊലകൊമ്പൻ ബോളറെയും ഒരു കൂസലുമില്ലാതെ നേരിടുന്ന, അവരുടെ പന്തുകൾ യാതൊരു ഭയവുമില്ലാതെ അടിച്ചു പറത്തുന്ന ജയ്സ്വാൾ ഇന്ത്യയുടെ ഭാവി സൂപ്പർ സ്റ്റാറുകളിൽ ഒരാളായിരിക്കുമെന്ന് ഉറപ്പ്.