Kerala Blasters Jeakson Singh: മോഹൻ ബഗാനെതിരെ ജയിച്ചു; എങ്കിലും നിരാശയിൽ മഞ്ഞപ്പടഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഫോം തുടരുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ 0 - 1 ഗോളിനാണ് മഞ്ഞപ്പട വീഴ്ത്തിയത്. ഇത് ഈ സീസണിൽ മഞ്ഞപ്പടയുടെ തുടർച്ചയായ മൂന്നാം ജയമാണ്. മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരായ ജയത്തോടെ ഈ സീസണിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനും കൊമ്പന്മാർക്ക് സാധിച്ചു. കരുത്തരായ മോഹൻ ബഗാനെ അവരുടെ ഗ്രൗണ്ടിൽ തന്നെ തകർത്തത് ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും നൽകുന്ന ആവേശം ചെറുതല്ല. മത്സരം കഴിഞ്ഞ് സംസാരിക്കവെ ഇവാൻ വുകോമനോവിച്ച് കളിയിൽ ചെറിയ നിരാശ നൽകുന്ന ഒരു കാര്യവും വെളിപ്പെടുത്തി. നിരവധി മികച്ച ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നു മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.