രാജസ്ഥാന് ക്യാപ്റ്റൻ ആക്കാൻ 3 യുവതാരങ്ങൾ..! |Sanju Samson | Rajasthan Royals|
കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ രാജസ്ഥാൻ റോയൽസിനു ആ പ്രകടനം തുടരാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ക്യാപ്റ്റൻ സ്ഥാനം നിലനിർത്തുന്നത് സഞ്ജുവിന് അൽപ്പം പ്രയാസമാകും. ഇത്തവണ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്തത്. അജിങ്ക്യ രഹാനെക്കും സ്റ്റീവ് സ്മിത്തിനും ശേഷമാണ് സഞ്ജു രാജസ്ഥാൻ ക്യാപ്റ്റൻ ആവുന്നത്. സ്വന്തം ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഞ്ജുവിനും ക്യാപ്റ്റൻസി മാറുന്നത് നല്ലതായിരിക്കും. ഇംഗ്ലീഷ് നായകൻ ജോസ് ബട്ട്ലറാണ് നിലവിലെ ടീമിൽ സഞ്ജുവിന് പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനത്ത് വരാവുന്ന ഒരാൾ. എന്നാൽ ലേലത്തിൽ പുതിയ താരങ്ങളെ ടീമിന് ലക്ഷ്യമിടാവുന്നതാണ്.sportsTimesXP MalayalamUpdated: 2 Jun 2023, 10:52 am