Rishabh Pant: ഋഷഭ് പന്ത് ഐപിഎല്ലിൽ കളിക്കുമോ? അപ്ഡേറ്റുമായി ഡൽഹി ക്യാപിറ്റൽസ്
കാറപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ സ്റ്റാർ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് മത്സരക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞയിടയ്ക്ക് ചെറിയ രീതിയിൽ പരിശീലനം പുനരാരംഭിച്ച പന്ത് വരാനിരിക്കുന്ന ഐപിഎല്ലിൽ കളിച്ചേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനിടയിൽ സുപ്രധാന അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് താരത്തിന്റെ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ സഹ ഉടമസ്ഥരിൽ ഒരാളായ പികെഎസ്വി സാഗർ. ഋഷഭ് പന്ത് ഈ സീസണിൽ ഡൽഹിക്കായി കളിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സാഗർ വ്യക്തമാക്കിയത്. ഋഷഭ് പന്ത് ഡൽഹിയുടെ ഏറ്റവും പ്രധാന കളിക്കാരനാണെന്നും അദ്ദേഹം കളിക്കുകയാണെങ്കിൽ അത് ടീമിനെ സംബന്ധിച്ച് വളരെ മികച്ച കാര്യമായിരിക്കുമെന്നും സാഗർ അഭിപ്രായപ്പെട്ടു. മാർച്ച് മാസത്തോടെ പന്ത് പൂർണ ഫിറ്റ്നസിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.sportsTimesXP MalayalamUpdated: 21 Jan 2024, 6:54 pm