സഞ്ജുവിന് പിന്തുണ നൽകേണ്ടതല്ലേയെന്ന് അശ്വിൻ
1011 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിക്കാത്തത് സമീപകാലത്ത് ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഋഷഭ് പന്തിനും ശ്രേയസ് അയ്യർക്കും പരിക്കേറ്റിട്ടും സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചില്ല. ഇത് ആരാധകർക്കിടയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഇടവരുത്തി. ഫോമിലല്ലാത്ത കളിക്കാർക്ക് ടീമിൽ തുടരെ അവസരം നൽകുമ്പോഴും സഞ്ജു തഴയപ്പെടുകയാണ്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഐസിസി 50 ഓവർ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ ടീമിൽ രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി ക്യാപ്റ്റൻ സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അതിനിടെ സഞ്ജുവിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഇന്ത്യൻ താരവും റോയൽസ് സ്പിന്നറുമായ രവിചന്ദ്രൻ അശ്വിൻ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭിപ്രായങ്ങൾ ലഭിച്ചെന്ന് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ച അശ്വിൻ പറഞ്ഞു. പല കളിക്കാരെ പിന്തുണയ്ക്കുന്നുണ്ടെന്നും അതുപോലെ തന്നെ സഞ്ജു സാംസണെയും പരീക്ഷിച്ചു തുടങ്ങണമെന്നും വസീം ജാഫർ പറഞ്ഞു. ആരാധകർ പോലും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആവശ്യപ്പെടുന്നു. എന്തുകൊണ്ട് നമ്മൾ സഞ്ജു സാംസണെ വേണ്ടത്ര പിന്തുണയ്ക്കുന്നില്ലെന്നും അശ്വിൻ ചോദിച്ചു.