Worlds Highest Paid Sportsman: ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന കായികതാരമാര്?
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കായികതാരമേതാണെന്ന ചോദ്യത്തിന് ഇനി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് പറയാൻ സാധിക്കില്ല. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസര്‍ എഫ് സിയില്‍ എത്തിയപ്പോള്‍ മുതലാണ് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന താരം എന്ന പദവിയിലേക്ക് റൊണാൾഡോ എത്തിയത്. എന്നാൽ ആ റെക്കോർഡ് ഒരു സ്പാനിഷ് താരം തകർത്തിരിക്കുകയാണ്. 2023ല്‍ സ്പാനിഷ് ഗോള്‍ഫ് താരമായ യോന്‍ റഹം പ്രതിഫലമായി കൈപ്പറ്റിയത് 300 മില്യൺ ഡോളറാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.