Virat Kohli Fan Girl: കോഹ്ലിയെ കാണാനെത്തിയ പാക് ആരാധികയുടെ വീഡിയോ വൈറൽVirat Kohli Fan Girl ഒരു പാക് ക്രിക്കറ്റ് ആരാധികയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ കടുത്ത ആരാധികയാണ് ഈ പെൺകുട്ടി. വിരാട് കോഹ്ലിയാണ് തൻെറ ഏറ്റവും പ്രിയപ്പെട്ട കളിക്കാരൻ എന്നും താൻ അദ്ദേഹത്തിൻെറ കളി കാണാൻ വേണ്ടിയാണ് ഇവിടെ എത്തിയതെന്നും അദ്ദേഹത്തെ കാണാൻ തനിക്ക് വല്ലാത്ത ആഗ്രഹമായിരുന്നുവെന്നുമാണ് ഈ പെൺകുട്ടി പറയുന്നത്. കോഹ്ലി സെഞ്ചുറി നേടുമെന്ന് താൻ പ്രതീക്ഷിച്ചുവെന്നും അത് നടക്കാതെ പോയതോടെ ഹൃദയം തകർന്ന് പോയെന്നും ഈ ആരാധിക വീഡിയോയിൽ പറയുന്നുണ്ട്. പാകിസ്താൻെറയും ഇന്ത്യയുടെയും പതാക കവിളിൽ പെയിൻറ് ചെയ്താണ് ആരാധിക എത്തിയിരുന്നത്. പാകിസ്താനെ തന്നെയാണ് താൻ പിന്തുണയ്ക്കുന്നത്, എന്നാൽ ഇന്ത്യയോടും സ്നേഹമുണ്ടെന്നാണ് ആ പെൺകുട്ടി പറയുന്നത്. ഇതിനിടെ സംസാരിക്കാൻ ശ്രമിച്ച മറ്റൊരു പാക് ആരാധകനോട് അയൽവാസിയെ സ്നേഹിക്കുന്നത് മോശം കാര്യമൊന്നുമല്ലല്ലോ എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം.