India vs Australia: ആ പിഴവ് ആവർത്തിക്കാതിരുന്നാൽ ഇന്ത്യ വിജയിക്കും
1318 views
sports വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമുഴുവൻ ക്രിക്കറ്റ് ആരാധകരുടെ കണ്ണും മനസും നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ്. ആകാംക്ഷയോടെ വാശിയോടെ കാത്തിരുന്ന ഫെെനൽ. പാറ്റ് കമ്മിൻസിൻെറ നേതൃത്വത്തിലുള്ള ഓസ്ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ് രോഹിത് ശർമയും സംഘവും. ഏറെക്കാലത്തിന് ശേഷമാണ് ഇന്ത്യ ഒരു ഐസിസി ടൂർണമെൻറിൻെറ ഫൈനലിൽ കടക്കുന്നത്. ഇത്തവണ കിരീടം നേടാൻ എല്ലാ അർഥത്തിലും ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. എന്നാൽ മുമ്പ് സംഭവിച്ച പിഴവുകൾ ആവർത്തിക്കരുതെന്ന് മാത്രം.ഇതിന് മുമ്പ് 2003 ഏകദിന ലോകകപ്പിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ലോകകപ്പ് ഫൈനൽ കളിച്ചിട്ടുള്ളത്. അന്ന് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ടീം റിക്കി പോണ്ടിങ്ങിൻെറ ഓസീസിനോട് പരാജയപ്പെടുകയായിരുന്നു. ഫൈനലിൽ തുടക്കം മുതൽ വന്ന പാളിച്ചകളാണ് ടീമിൻെറ പരാജയത്തിന് കാരണമായത്.2003ൽ ആദ്യം ഓസീസിനെ ബാറ്റിങ്ങിന് അയച്ചത് ഇന്ത്യക്ക് സംഭവിച്ച വലിയ പിഴവായിരുന്നു. തുടക്കത്തിൽ തന്നെ ഓസീസ് ആധിപത്യം സ്ഥാപിച്ചതോടെ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഇന്ത്യക്ക് സാധിച്ചില്ല.നിലവിലെ ഇന്ത്യൻ ടീം അതിശക്തമായ ടീമാണ്. ആദ്യം ബാറ്റ് ചെയ്തായാലും ചെയ്സ് ചെയ്തായാലും വിജയം കൈവരിക്കാൻ സാധിക്കും. എന്നാൽ ഇന്ത്യ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.