സഞ്ജുവിന് കൈയ്യടി | sanju samson
2023 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. എട്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 32 റൺസിന് വീഴ്ത്തിയതോടെയാണ് സഞ്ജുവും സംഘവും വീണ്ടും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായത്. രാജസ്ഥാൻ റോയൽസിന്റെ കുതിപ്പിൽ സജുവിനാണ് കെെയ്യടി നൽകേണ്ടതെന്നാണ് ആരാധകരുടെ പക്ഷം. ബോളിംഗ് ചേഞ്ചുകളിലടക്കം നായകൻ സഞ്ജുസാംസൺ എടുത്ത തീരുമാനങ്ങളും ചെന്നൈക്കെതിരായ മത്സരത്തിൽ നിർണായകമായിരുന്നു. സന്ദീപ് ശർമ്മയുടേയും, ആദം സാമ്പയുടേയുമെല്ലാം ഓവറുകൾ സഞ്ജു ഉപയോഗപ്പെടുത്തിയ രീതി പ്രശംസനീയമാണ്. ടീമിന്റെ മുൻ നിര സ്പിന്നറായിരുന്നിട്ടും ഫോമില്ലല്ലെന്ന് മനസിലാക്കി ചഹലിന്റെ ബോളിംഗ് 2 ഓവറുകളിൽ നിർത്തിയതും സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായ മികച്ച തീരുമാനമാണ്. അവസാന രണ്ട് ഓവറുകളിൽ ജയിക്കാൻ 46 റൺസായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്. ആദ്യ 3 ഓവറുകളിൽ 22 റൺസ് മാത്രം വിട്ടു കൊടുത്ത് 3 വിക്കറ്റുകൾ വീഴ്ത്തിയ ആദം സാമ്പയ്ക്ക് ഒരു ഓവർ ബാക്കിയുണ്ടായിരുന്നിട്ടും ആ ഓവർ എറിയാൻ സഞ്ജു വിളിച്ചത് ജേസൺ ഹോൾഡറിനെയാണ്.sportsTimesXP MalayalamUpdated: 29 Apr 2023, 12:12 pm