രാജസ്ഥാൻ റോയൽസിന് രണ്ടാം തോൽവി
1015 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂരാജസ്ഥാൻ റോയൽസിന് രണ്ടാം തോൽവി. സ്വന്തം തട്ടകത്തിൽ ആദ്യമായി മത്സരത്തിനിറങ്ങിയ രാജസ്ഥാൻ ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തത്. കെഎൽ രാഹുലിൻെറ നേതൃത്വത്തിലുള്ള ലക്നൌ സൂപ്പർ ജയൻറ്സിനോട് 10 റൺസിനാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് തോൽവി ഏറ്റുവാങ്ങിയത്. അതേസമയം ദേവ്ദത്ത് പടിക്കലും റിയൻ പരാഗും ചേർന്ന് അവസാനഘട്ടത്തിൽ ശ്രമിച്ച് നോക്കിയെങ്കിലും രാജസ്ഥാനെ ജയത്തിലെത്തിക്കാൻ അവർക്കും കെൽപ്പുണ്ടായില്ല. രാജസ്ഥാന്റെ സ്വന്തം തട്ടകമായ ജയ്പൂരിൽ നടന്ന മത്സരത്തിൽ ടോസ് ആതിഥേയർക്ക് അനുകൂലമായിരുന്നു. രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ആദ്യം ഫീൽഡ് ചെയ്യാനാണ് തീരുമാനിച്ചത്. ബാറ്റിങ്ങിന് അത്ര അനുകൂലമല്ലാതിരുന്ന പിച്ചിൽ ആ തീരുമാനം ശരിയുമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലക്നൗവിനെ 154 റൺസിൽ ഒതുക്കാൻ രാജസ്ഥാന് സാധിക്കുകയും ചെയ്തു.