Sanju Samson Worldcup: സഞ്ജുവിനൊപ്പം കിടിലൻ താരങ്ങൾ
Sanju Samson Worldcup: സഞ്ജുവിനൊപ്പം കിടിലൻ താരങ്ങൾ
Sanju Samson Worldcup ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് അവഗണനകൾ ഏറ്റുവാങ്ങിയ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ പുതിയ മത്സരങ്ങളിലേക്ക് കടക്കുകയാണ്. ഇത്തവണത്തെ ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയിൽ സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞത് വൻവിവാദമായിരുന്നു. ക്രിക്കറ്റ് പ്രേമികൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഏകദിന ക്രിക്കറ്റിൽ മികച്ച റെക്കോഡുള്ള സഞ്ജുവിനെ ഒഴിവാക്കി സൂര്യകുമാർ യാദവ് അടക്കമുള്ളവരെ ടീമിലെടുത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇപ്പോൾ പ്രാദേശിക ക്രിക്കറ്റിൽ തിളങ്ങാനൊരുങ്ങുകയാണ് സഞ്ജു. ഈ വർഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. സഞ്ജുവാണ് ടീമിനെ നയിക്കുന്നത്.Updated: 13 Oct 2023, 3:10 pm