Sanju Samson Australia Series: വിഷമത്തിൽ സഞ്ജു, കലിപ്പിൽ ആരാധകർSanju Samson Australia Series ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശർമ ഇല്ലാത്തതിനാൽ കെഎൽ രാഹുലാണ് ക്യാപ്റ്റൻ. ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം നൽകി രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. മൂന്നാം ഏകദിനത്തിൽ രോഹിത്തും കോഹ്ലിയുമെല്ലാം തിരിച്ചെത്തും എന്നാണ് വിവരം. പ്രഖ്യാപനത്തിൽ ആർ അശ്വിൻെറ തിരിച്ചുവരവാണ് വലിയ സർപ്രൈസ്. സഞ്ജു സാംസണെ ഇത്തവണയും ഒഴിവാക്കിയതാണ് ടീം പ്രഖ്യാപനത്തിന് ശേഷം ചർച്ചയാവുന്നത്. തൻെറ പ്രതികരണമെന്ന തരത്തിലുള്ള സഞ്ജുവിൻെറ ഫേസ്ബുക്ക് പോസ്റ്റും ഇപ്പോൾ വൈറലാവുകയാണ്. ചിരിക്കുന്ന ഒരു സ്മൈലി മാത്രമാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. പലപ്പോഴും ദുഃഖത്തോട് കൂടിയ ചിരി എന്ന രീതിയിൽ ഉപയോഗിക്കുന്ന സ്മൈലിയാണിത്.