Sanju Samson Worldcup: 'സയ്യിദ് മുഷ്താഖ് അലി ട്രോഫി' പരിശീലനത്തിൽ സഞ്ജുSanju Samson Worldcup ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താതെ സഞ്ജു സാംസൺ തഴയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നില്ല. കെഎൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയവർ മാറിനിന്നപ്പോഴാണ് അടുത്ത കാലത്ത് സഞ്ജുവിന് അവസരങ്ങൾ ലഭിച്ചിരുന്നത്. പക്ഷെ ഇവർ തിരിച്ചെത്തിയതോടെ സഞ്ജു പുറത്താവുകയായിരുന്നു. കോച്ചായ രാഹുൽ ദ്രാവിഡ് സഞ്ജുവിനെ പരിഗണിക്കുമെന്നാണ് ആരാധകർ വിചാരിച്ചത്. പക്ഷെ പ്രതീക്ഷിച്ച പോലെ അതുണ്ടായില്ല. ക്യാപ്റ്റൻ രോഹിത് ശർമ, ചീഫ് സെലക്ടർ അജിത്ത് അഗാർക്കർ തുടങ്ങിയവരും സഞ്ജുവിനെ പിന്തുണയ്ക്കാത്തതും പ്രശ്നമാണ്. ടീമിൽ പരിഗണിക്കപ്പെടാതെ പോയതോടെ സഞ്ജു പഴയ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 'സയ്യിദ് മുഷ്താഖ് അലി ട്രോഫി' പരിശീലനത്തിനെത്തിയിരിക്കുകയാണ് സഞ്ജു.