സഞ്ജുവിനെ അനാവശ്യമായി തഴയുന്നു അവസരങ്ങൾ നൽകുന്ന എന്നീ പരാതികൾക്ക് താൽകാലിക ആശ്വാസം ലഭിച്ചിരിക്കുന്നു. മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസൺ ഏകദിന ടീമിലേക്ക് തിരിച്ചെത്തി.തുടർച്ചയായി സഞ്ജുവിനെ തഴഞ്ഞതിനെതിരെ ആരാധകർ കട്ട കലിപ്പിലായിരുന്നു. സോഷ്യൽ മീഡിയകളിൽ ആ രോക്ഷം ആവോളം കണ്ടതുമാണ്. സഞ്ജുവിനെ സംബന്ധിച്ചെടുത്തോളം ഈ മൽസരം നിർണായകമാണ്.ഇതിൽ തിളങ്ങിയാൽ സഞ്ജു ലോകകപ്പ് ടീമിലുണ്ടാകും. സഞ്ജുവിന് അതിന് പ്രതീക്ഷ കായികപ്രേമികൾക്കുണ്ട്. തന്റെ കഴിവുകളാൽ ഇപ്പോൾ തന്നെ ഇതിഹാസ താരങ്ങളുടെ അടക്കം ഫേവറിറ്റ് താരമാണ് സഞ്ജു.
sportsTimesXP MalayalamUpdated: 24 Jun 2023, 10:53 am