ആദ്യം സ്വയം ട്രോളി പിന്നെ തകർത്തു.... | sanju samson
1019 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകഴിഞ്ഞ ഐപിഎൽ ഫൈനലിൽ ഉൾപ്പെടെ തങ്ങളെ തോൽപ്പിച്ച ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ തട്ടകത്തിൽ തന്നെ തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് രാജസ്ഥാൻ റോയൽസ്. ഈ വിജയത്തിന്റെ ആഹ്ലാദത്തിനിടെ, സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് രാജസ്ഥാന്റെ മലയാളി നായകൻ സഞ്ജു സാംസണിന്റെ സെൽഫ് ട്രോളാണ്. തുടർച്ചയായി രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്റെ നാണക്കേടിനു പിന്നാലെയാണ് സഞ്ജു ഗുജറാത്ത് ടൈറ്റൻസിനെതിരെ മൽസര്ത്തിന് ഇറങ്ങിയത്. ഡൽഹിയുമായും ചെന്നൈ സൂപ്പർ കിങ്സുമായും നടന്ന മൽസരത്തിൽ പൂജ്യത്തിന് പുറത്തായതോടെ ഈ സമർദ്ദത്തിലാണ് ഗുജറാത്തിനെതിരെ സഞ്ജുകളിക്കാൻ ഇറങ്ങിയത്. ജയം അവിടെ അത്യാവശ്യമായിരുന്നു, ഇതെ കുറിച്ച് തന്നെയാണ് താരം സെൽഫ് ട്രോൾ നടത്തിയത്.