ഗുജറാത്തിന്റെ സ്ട്രൈക്കർ സായ് | Sai Sudharshan
ഐ പി എല്ലിന്റെ ഈ സീസൺ അവസാനിക്കുമ്പോൾ ഓരോ ടീമിന് ലഭിക്കുന്ന പാഠങ്ങൾ വലുതാണ്. ചിലർക്ക് കനത്ത തിരിച്ചടിയും ചിലർക്ക് മികച്ച പോരാട്ടവുമായിരുന്നു ഈ ഐ പി എൽ സീസൺ. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയിലേക്ക് നടന്നു വരുന്ന യുവ താരങ്ങളുടെ ഒരു നിര തന്നെ ഐ പി എല്ലിൽ ഉയർന്നു വന്നിട്ടുണ്ട്. ഗുജറാത്തിനെതിരെ വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ കപ്പുയർത്തി. ഫൈനൽ മത്സരത്തിൽ ഗില്ലിനെയും പാണ്ഡ്യയെയും പൂട്ടാനുള്ള തന്ത്രങ്ങൾ മെനഞ്ഞാണ് ചെന്നൈ എത്തിയത്. രണ്ടക്കം കടക്കും മുന്നേ ഗിൽ ക്യാച്ച് നൽകിയെങ്കിലും ചാഹർ അത് നിലത്തിട്ട് ലൈഫ് നൽകി. അതോടെ ഗിൽ കത്തിക്കയറുമെന്നു കരുതി ആരാധകർ കാത്തിരുന്നു. എന്നാൽ പിന്നീട് കണ്ടത് 21 വയസ്സെത്തുന്ന ഒരു പയ്യന്റെ ക്ളാസ്സിക് ഇന്നിങ്സാണ്. പാതിരാനയുടെ ഒരു യോർക്കർ ലെങ്ത് ബലിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയില്ലായിരുന്നെങ്കിൽ സെഞ്ചുറി നേടി ചെന്നൈക്ക് എത്തിപ്പിടിക്കാൻ കുറച്ചുകൂടി വലിയ സ്കോർ ഒരുക്കുമായിരുന്ന കളിക്കാരൻ. ഗുജറാത്ത് ടൈറ്റൻസിന്റെ ഫസ്റ്റ് ഓർഡർ ബാറ്ററായി ശ്രദ്ധ നേടിയ സായി സുദർശൻ.sportsTimesXP MalayalamUpdated: 31 May 2023, 4:15 pm