ആരാധകർ ഓർക്കാനാഗ്രഹിക്കാത്ത വിവാദങ്ങൾ | Sachin Tendulkar |
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഇന്ന് അമ്പതാം ജന്മദിനം ആഘോഷിക്കുകയാണ്. ക്രിക്കറ്റ് ലോകത്തെ മാന്യരിൽ മാന്യനായാണ് സച്ചിനെ ആരാധകർ കണക്കാക്കുന്നത്. സച്ചിന്റെ കരിയറിൽ ആരാധകർ ഒട്ടും ഇഷ്ടപ്പെടാത്ത ചില വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. സച്ചിനെതിരെ ഉയർന്ന വിവാദങ്ങളിൽ ഒന്നായിരുന്നു പന്ത് ചുരണ്ടൽ വിവാദം. 2001 ലാണ് സംഭവം നടന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ടെസ്റ്റ് മത്സരം നടക്കുകയാണ്. ഒരു ദക്ഷിണാഫ്രിക്കൻ ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം പന്ത് വൃത്തിയാക്കുന്നതിന്റെ ഫോട്ടോയും ഉണ്ടായിരുന്നു. അത് സച്ചിൻ ആയിരുന്നു. പന്ത് ചുരണ്ടൽ വിവാദം ഇതോടെയാണ് ഉണ്ടാകുന്നത്. എന്നാൽ പിന്നീട് സച്ചിൻ പന്തിൽ കൃത്രിമത്വം കാണിച്ചിട്ടില്ല എന്നും തയ്യൽ വൃത്തിയാക്കുക മാത്രമാണ് ചെയ്തതും ഉള്ള റിപ്പോർട്ടുകൾ പരിശോധനയ്ക്ക് ശേഷം പുറത്തുവന്നു. എന്നാൽ ഇക്കാര്യം അമ്പയർമാരെ അറിയിച്ചില്ല എന്നൊരു തെറ്റാണ് സച്ചിന്റെ ഭാഗത്തുനിന്നും വന്നിരുന്നത്. ഇതോടെ മാച്ച് ഫീയുടെ 75% ആണ് സച്ചിന് പിഴ വിധിച്ചത്. ഒപ്പം ഒരു കളിയിൽ നിന്നും സസ്പെൻഷനും ലഭിച്ചു. വിനോദ് കാംബ്ലിയോടൊപ്പം ഉള്ള വിവാദവും മങ്കിഗേറ്റ് വിവാദവും ഒക്കെ സച്ചിന്റെ കരിയറിൽ വൻ ചർച്ചയായവയാണ്. 194 റൺസ് എടുത്ത് സച്ചിൻ നിൽക്കുന്ന സമയത്ത് രാഹുൽ ദ്രാവിഡ് ഡിക്ലറേഷൻ പ്രഖ്യാപിച്ചതും വൻ വിവാദമായിരുന്നു.sportsTimesXP MalayalamUpdated: 24 Apr 2023, 5:52 pm