ആർസിബിക്ക് ഐപിഎല്ലിൽ തകർപ്പൻ തുടക്കം |RCB | Mumbai Indians |
1023 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആർസിബിക്ക് ഐപിഎല്ലിൽ തകർപ്പൻ തുടക്കം. 8 വിക്കറ്റിനാണ് മുൻ ചാമ്പ്യൻമാരായ മുംബൈയെ അനായാസം തോൽപ്പിച്ചാണ് ഐപിഎൽ 2023 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തുടക്കം കുറിച്ചത്. ആർസിബിക്കായി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും മുൻ നായകൻ വിരാട് കോഹ്ലിയും അർധശതകങ്ങൾ നേടി. ഇവരുടെ ഇന്നിങ്സുകൾ തന്നെയാണ് ടീമിനെ അനായാസം വിജയത്തിലേക്ക് നയിച്ചത്. 171 റൺസെന്ന വിജയലക്ഷ്യം വെറും 16.2 ഓവറിലാണ് ആർസിബി മറികടന്നത്. ബാറ്റിങ് കരുത്തിൽ എക്കാലത്തും മികവ് കാണിക്കാറുള്ള ആർസിബി ഇത്തവണയും അത് തുടർന്ന്. ഒന്നാം വിക്കറ്റിൽ കോഹ്ലിയും ഡുപ്ലെസിയും ചേർന്ന് നേടിയത് 148 റൺസാണ്. 43 പന്തിൽ നിന്ന് 73 റൺസുമായി ഡുപ്ലെസി പുറത്തായെങ്കിലും ടീമിനെ വിജയത്തിലെത്തിച്ച് കോഹ്ലി പുറത്താവാതെ നിന്നു. ഇതോടെ എതിർടീമുകൾക്ക് വലിയൊരു സൂചനയാണ് ആർസിബി ആദ്യ മത്സരത്തിൽ തന്നെ നൽകിയിരിക്കുന്നത്. പതിവിൽ നിന്ന് അൽപം മാറി സിക്സറുകളിലൂടെയായിരുന്നു കോഹ്ലി കളം നിറഞ്ഞ് കളിച്ചത്. 6 ഫോറുകളും 5 സിക്സറും പറത്തിയ താരം 49 പന്തിൽ നിന്ന് 82 റൺസ് നേടി. സിക്സർ പറത്തിക്കൊണ്ടാണ് കോഹ്ലി മത്സരം ഫിനിഷ് ചെയ്തത്.