IPL 2024 Rajasthan Royals: സഞ്ജുവിന് പുതുചരിത്രം കുറിക്കാൻ ഇനി 16 റൺസ് മാത്രം മതി!
ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ ഫോമിലാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മുൻപത്തെ പല സീസണുകളിലും സ്ഥിരതയില്ലായ്മയുടെ പേരിൽ വിമർശനം നേരിട്ടിരുന്ന സഞ്ജു ഇത്തവണ അടിമുടി മാറിയിരിക്കുകയാണ്. ഈ സീസണിൽ രാജസ്ഥാൻ റോയൽസ് തങ്ങളുടെ ആദ്യ എട്ട് മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി സഞ്ജു മാറിയിട്ടുണ്ട്. റൺ വേട്ടയിലും സഞ്ജു ആദ്യ ആറു പേരിലൊരാളാണ്. വർഷങ്ങളായി ആരാധകർ ആഗ്രഹിച്ച പക്വതയുള്ള സഞ്ജു സാംസണെയാണ് ഇത്തവണ ക്രീസിൽ കാണാൻ കഴിയുന്നത്. രാജസ്ഥാന്റെ മൂന്നാം നമ്പരിലെ വിശ്വസ്തനായി സഞ്ജു മാറിയിട്ടുണ്ട്. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണായി ഐപിഎൽ 2024 മാറാൻ സാധ്യതയുണ്ടെന്നാണ് പ്രെഡിക്ഷൻ.