Cristiano Ronaldo 2024 Euro Cup: യോഗ്യതാറൗണ്ടിൽ 3 മഞ്ഞക്കാർഡ്, നിരാശയിൽ ആരാധകർCristiano Ronaldo 2024 Euro Cup ഏറെ ആവേശത്തോടെ കളത്തിലിറങ്ങിയ ക്രിസ്റ്റ്യാനോ ഇത്ര വേഗം തിരികെ പോകേണ്ടി വരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. 2024 യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ക്രിസ്റ്റ്യാനോ മടങ്ങിയിരിക്കുകയാണ്. ലക്സംബർഗിനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കില്ലെന്നുറപ്പായതോടെയാണ് ക്രിസ്റ്റ്യാനോ ക്ലബ്ബിലേക്ക് മടങ്ങിയത്. യൂറോ കപ്പ് യോഗ്യത മത്സരത്തിൽ സ്ലോവാക്യയ്ക്കെതിരായ മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടതോടെയാണ് ക്രിസ്റ്റ്യാനോയ്ക്ക് മടങ്ങേണ്ടിവന്നത്. യോഗ്യതാ റൗണ്ടിൽ മൂന്ന് മഞ്ഞക്കാർഡ് കണ്ടുകഴിഞ്ഞു അദ്ദേഹം. ഇതോടെയാണ് സസ്പെൻഷൻ. സ്ലോവാക്യയോട് 1 - 0 ന് പോർച്ചുഗൽ വിജയം കണ്ടിരുന്നു. മത്സരത്തിനിടെ സ്ലോവാക്യൻ ഗോൾ കീപ്പർ മാർട്ടിൻ ഡുബ്രാവ്കയുടെ മുഖത്ത് ചവിട്ടി എന്നതിനാണ് ക്രിസ്റ്റ്യാനോയ്ക്ക് മഞ്ഞക്കാർഡ് കിട്ടിയത്.