Neeraj Chopra World Athletics Championships: ത്രിവർണ്ണപതാകയുമായി ഇന്ത്യൻ താരവും പാക് താരവും!Neeraj chopra World Athletics Championships ലോകത്തിന്റെ നിറുകയിലെത്തുമ്പോഴും കൂടെ നിൽക്കുന്നവന്റെ ഉള്ളുതൊടാനുള്ള വിജയികളുടെ മനസ് എന്നും കായികലോകം ആഘോഷമാക്കാറുണ്ട്. അത്തരമൊരു സംഭവം അടുത്തിടെ മെസിയിലൂടെ കായികലോകം കണ്ടിരുന്നു. ഇന്റർ മയാമിയിലെത്തി മുപ്പത്തിയാറാംനാളിൽ ടീമിനെ കന്നിക്കിരീടത്തിലെത്തിച്ച മെസി, വിജയത്തിന്റെ ക്രെഡിറ്റ് ടീമിന്റെ മുൻ ക്യാപ്റ്റന് പങ്കുവെക്കുന്ന വീഡിയോ ആയിരുന്നു അത്. പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച ഉടൻ തന്റെ കയ്യിൽ കെട്ടിയിയിരുന്ന ക്യാപ്റ്റൻ ബാൻഡ് മുൻ ക്യാപ്ടൻ ഡി ആൻഡ്രെ യെഡ്ലിന്റെ കയ്യിൽ കെട്ടിക്കൊടുക്കുകയായിരുന്നു മെസി. ഒപ്പം കപ്പുയർത്താനും അദ്ദേഹത്തിന് മുൻതൂക്കം നൽകി. ഇപ്പോൾ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും അത്തരമൊരു കാഴചയാണ് ആരാധകരുടെ മനസ് കീഴടക്കുന്നത്. അത് ഇന്ത്യയുടെ അഭിമാനതാരമായ നീരജ് ചോപ്രയുടേതാണ്.