സിഎസ്കെയുടെ എക്കാലത്തേയും ധോണി |MS DHONI |IPL |
1026 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഐപിഎൽ 16ാം പതിപ്പിന് അഹമ്മദാബാദിൽ തിരിതെളിഞ്ഞു കഴിഞ്ഞു. ഉദ്ഘടന ചടങ്ങുകൾ ആറ് മണിക്ക് തുടങ്ങി സീസണിലെ ആദ്യ മത്സരം 7 മണിക്ക് ആരംഭിക്കും. ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും ആണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിന് മുൻപായി സിഎസ്കെ ക്യാപ്റ്റൻ എംഎസ് ധോണി പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്നത് ആരാധകരെ അൽപ്പം ആശങ്കയിലേക്ക് ആഴ്ത്തിയിരുന്നു. കളിയുടെ തലേദിവസം ധോണി കാൽമുട്ടിന് ക്യാപ്പിട്ടത് ആരാധകർക്കുലിൽ ഭീതി പരത്തി. ഐപിഎൽ 2023 ന്റെ ഉദ്ഘാടന മത്സരം അദ്ദേഹത്തിന് നഷ്ടമാകുമെന്ന് വാർത്തകളും പുറത്തുവന്നു. എന്നാൽ ക്യാപ്റ്റൻ തീർച്ചയായും കളത്തിലിറങ്ങുമെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ പിടിഐയോട് സ്ഥിരീകരിച്ചു. ധോണി പൂർണമായും ഫിറ്റാണ്. മറ്റു കാര്യങ്ങളൊന്നും അക്കാര്യത്തിലില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഈ വർഷത്തെ ഐപിഎല്ലിന്റെ ആദ്യ മത്സരത്തിൽ കളത്തിലിറങ്ങുമ്പോൾ, ചെന്നൈയുടെ ക്യാപ്റ്റൻ എംഎസ് ധോണി വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും പോലെ ഒരു എലൈറ്റ് ലിസ്റ്റിൽ ചേരുകയാണ്. ഇന്നുവരെ ലീഗിലെ 15 സീസണുകളിലും കളിച്ചിട്ടുള്ള 41 കാരനായ വിക്കറ്റ് കീപ്പർ ബാറ്ററിന് ഐപിഎല്ലിൽ 5000 അല്ലെങ്കിൽ അതിൽ കൂടുതൽ റൺസ് സ്കോർ ചെയ്ത ബാറ്റർമാരുടെ പട്ടികയിൽ ചേരാൻ 22 റൺസ് മാത്രം മതിയാകും.