Argentina Kerala Football Match: സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് മെസിയും ടീമും
1091 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂലയണൽ മെസിയുടെ അർജന്റീന അടുത്ത വർഷം കേരളത്തിൽ കളിക്കാനെത്തുമെന്ന് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്. കായിക മന്ത്രി വി അബ്ദുറഹിമാനാണ് ഇക്കാര്യം പുറത്ത് വിട്ടത്. കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശം സമ്മാനിക്കുന്ന കാര്യമാണിത്. അർജന്റീന ടീം കേരളത്തിൽ കളിക്കാനുള്ള താല്പര്യം അറിയിച്ചതായി മന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. 2024 ജൂൺ മാസത്തിൽ മത്സരം നടക്കുമെന്നായിരുന്നു അന്ന് പുറത്ത് വന്ന വിവരം. ഇപ്പോൾ മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അദ്ദേഹം അറിയിക്കുകയാണ്. അർജന്റീന ദേശീയ ഫുട്ബോൾ ടീം ഈ ഒക്ടോബറിൽ കേരളത്തിലെത്തി രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ആദ്യം ജൂണിൽ അർജന്റീന എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ മൺസൂൺ സീസണായതിനാൽ കേരളം പ്രയാസം അറിയിക്കുകയായിരുന്നു.