Lionel Messi UEFA Best Player Award: പുത്തൻ നേട്ടത്തിനരികെ മെസി
Lionel Messi UEFA Best Player Award: പുത്തൻ നേട്ടത്തിനരികെ മെസി
Lionel Messi UEFA Best Player Award ഇൻറർ മയാമിയ്ക്കായി ഗ്രൗണ്ടിൽ മായാജാലം തീർക്കുന്ന സൂപ്പർ ഫുട്ബോളർ ലയണൽ മെസിക്ക് യൂറോപ്പിൽ നിന്ന് ഒരു പുരസ്കാരം കൂടി എത്തിയേക്കും. ഈയടുത്താണ് മെസി പിഎസ്ജി വിട്ട് ഇൻറർ മയാമിയിലേക്ക് ചേക്കേറിയത്. തകർപ്പൻ ഫോമിലാണ് ടീമിൽ മെസി കളിക്കുന്നത്. ചെറിയ സമയത്തിനുള്ളിൽത്തന്നെ ക്ലബ്ബിനായി 6 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് മെസി നേടിയിരിക്കുന്നത്. 'യുവേഫ 2022-23 ഫുട്ബോളർ ഓഫ് ദി ഇയർ' പുരസ്കാര ചുരുക്കപ്പട്ടികയിലാണ് മെസി ഇപ്പോൾ ഇടം നേടിയിരിക്കുന്നത്. മെസിയെക്കൂടാതെ രണ്ടുപേർ കൂടി യുവേഫ പുറത്ത് വിട്ട പട്ടികയിലുണ്ട്. ചാമ്പ്യൻസ് ലീഗ് കപ്പടിക്കാൻ കഴിഞ്ഞില്ലെങ്കിലും പിഎസ്ജിയിലും മെസി മികച്ച പ്രകടനം തന്നെയാണ് നടത്തിയത്.Updated: 19 Aug 2023, 11:47 am