ആർസിബിയെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് | RCB-KKR | IPL 2023|
1013 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഐപിഎൽ 2023 ൽ കഴിഞ്ഞ ദിവസം നടന്ന ആർസിബി കെകെആർ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നാണം കെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയിച്ചു. 81 റൺസിന്റെ വമ്പൻ ജയമാണ് കെ കെ ആർ നേടിയത്. കളിയിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറുകളിൽ 204/7 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ആർസിബിയുടെ മറുപടി വെറും 123 ൽ ഒരുങ്ങുകയായിരുന്നു. അതേസമയം തന്റെ അരങ്ങേറ്റ മത്സരത്തിൽ 3 വിക്കറ്റുകൾ വീഴ്ത്തിയ നിഗൂഢ സ്പിന്നർ സുയാഷ് ശർമ്മയുടേയും, 4 വിക്കറ്റുകൾ വീഴ്ത്തിയ മറ്റൊരു നിഗൂഢ സ്പിന്നറായ വരുൺ ചക്രവർത്തിയുടേയും ബോളിംഗാണ് കൊൽക്കത്തയുടെ വിജയത്തിൽ എടുത്തു പറയേണ്ടത്. മത്സരത്തിൽ ടോസ് നേടിയ ആർസിബി ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം ശരിയെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ആർസിബി ബോളർമാരുടെ തുടക്കത്തിലെ പ്രകടനം. 47 റൺസ് എത്തിയപ്പോളേക്ക് കൊൽക്കത്തയുടെ മൂന്ന് വിക്കറ്റുകൾ വീണു. എന്നാൽ ഓപ്പണിംഗ് ബാറ്ററായ ഗുർബാസ് 44 പന്തിൽ 6 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 57 റൺസ് നേടി.