കൊച്ചി ടസ്കേഴ്സ് താരങ്ങൾ, അവർ ഇന്ന് എവിടെ? |Kochi Tuskers Kerala| ipl |
1040 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൊച്ചി ടസ്കേഴ്സ് കേരള...! മലയാളികളുടെ സ്വന്തം സ്വപ്നതുല്യമായ ഐപിഎൽ ടീം. എത്രപേർ ഇന്ന് ഈ ടീമിനെ ഓർക്കുന്നുണ്ട് എന്ന ചോദ്യം പോലും അപഥമാകും. കാരണം ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ ആരും ഈ ടീമിനെയും കളിക്കാരെയും മറക്കില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ കേരളത്തിന്റെ അഭിമാനമായി വന്ന ടീം കൊച്ചി ടസ്കേഴ്സ് കേരള. 2011 ലായിരുന്നു ഐപിഎല്ലിലേക്കുള്ള ടസ്കേഴ്സ് എൻട്രി. എന്നാൽ ആ ഒരൊറ്റ സീസൺ മാത്രം ഐപിഎല്ലിൽ കളിക്കാനുള്ള ഭാഗ്യമേ അവർക്കുണ്ടായുള്ളൂ. ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ബിസിസിഐയുമായുള്ള സ്വരച്ചേർച്ചയില്ലായ്മയുമെല്ലാം ആയപ്പോൾ ലീഗിൽ നിന്നു തന്നെ കേരകത്തിന്റെ സ്വപ്നതുല്യമായ ടീം പുറത്തായി. അന്ന് ലോക ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായിരുന്ന ഒരു പറ്റം കളികാർ കൊച്ചി ടീമിലുണ്ടായിരുന്നു. ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആർസിബിക്കെതിരെ കൊച്ചി ടസ്കേഴ്സിനായി കളിച്ച താരങ്ങൾ ഇപ്പോൾ എന്ത് ചെയ്യുന്നു? അവർ എവിടെയാണ്...?