Kerala Blasters: മുംബൈയോട് പകരം വീട്ടാൻ മഞ്ഞപ്പട, കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക മാറ്റങ്ങളുമായി
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഡിസംബർ 24 നു മത്സരത്തിനിറങ്ങും. രാത്രി എട്ട് മണിക്ക് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിയെയാണ് നേരിടുക. ജയത്തിൽക്കുറഞ്ഞ ഒന്നുകൊണ്ടും ബ്ലാസ്റ്റേഴ്സ് സംതൃപ്തരാകില്ലെന്നാണ് കണക്കുകൂട്ടൽ. കേരള ബ്ലാസ്റ്റേഴ്സിനു ജയിക്കാനുള്ള ചില സാധ്യതകൾ മത്സരത്തിനു മുമ്പുതന്നെ തെളിഞ്ഞിട്ടുണ്ട്. അഡ്രിയാൻ ലൂണ, ജീക്സൺ സിങ്, ഐബാൻബ ഡോഹ്ലിങ് തുടങ്ങിയ മുൻനിര താരങ്ങൾ പരിക്കേറ്റ് പുറത്തിരിക്കുകയാണ്. മുംബൈ സിറ്റിയുടെ അവസാന മത്സരത്തിൽ അവരുടെ നാല് കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. ഈ നാല് കളിക്കാർക്കും കേരള ബ്ലാസ്റ്റേഴ്സിന് എതിരെ ഇറങ്ങാൻ സാധിക്കില്ല. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റി എഫ് സിയേക്കാൾ കരുത്തായിയെന്നാണ് കായിക ലോകം വിലയിരുത്തുന്നത്.sportsTimesXP MalayalamUpdated: 23 Dec 2023, 12:33 pm