മഞ്ഞപ്പടയുടെ ജാപ്പനീസ് സൂപ്പർ താരം
1314 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ2023-24 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ അവസാനത്തെ വിദേശ താരമാണ് ഡൈസുകെ സകായ്. ഈ സൈനിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നുവെച്ചാൽ മഞ്ഞപ്പടയിലെത്തുന്ന ആദ്യ ജപ്പാനീസ് താരമാണ് ഇദ്ദേഹം. കേരള ബ്ലാസ്റ്റേഴ്സ് പിറവിയെടുത്തതിന് ശേഷമുള്ള പത്താം സീസണിലാണ് ടീമിലേക്ക് ആദ്യമായൊരു ജാപ്പനീസ് താരമെത്തുന്നത്. മുന്നേറ്റം ശക്തമാക്കുന്നതിനാണ് ഈ ജാപ്പനീസ് യുവ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. എഎഫ്സി ക്വാട്ട സൈനിങ്ങായാണ് ഡൈസുകെ സകായിയുടെ വരവ്. ഓസ്ട്രേലിയൻ മുന്നേറ്റ താരമായ ജോഷ്വ സൊറ്റിരിയൊ പരിക്കേറ്റ് പുറത്തായതോടെയാണ് 2023 - 2024 സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ എഎഫ്സി ക്വാട്ട ഒഴിവ് വന്നത്. 2023 - 2024 സീസണിൽ മിലോസ് ഡ്രിൻസിച്ച്, ഖ്വാമെ പെപ്റ എന്നിവരെയും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നേരത്തെ സൈൻ ചെയ്തിരുന്നു. പ്രായം കുറവുള്ള വിദേശ കളിക്കാരെ സ്വന്തമാക്കുക എന്ന തന്ത്രമായിരുന്നു ഈ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നടപ്പാക്കിയത്. യുഎഇയിൽ നടന്ന ടീമിന്റെ പ്രീ സീസണിൽ ഡൈസുകെ സകായ് പങ്കെടുത്തിരുന്നു. സൗഹൃദ മത്സരങ്ങളിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇക്കുറി വലിയ പ്രതീക്ഷയാണുള്ളത്. സീസണിന്റെ തുടക്കത്തിൽ പകരക്കാരനായി സകായ് കളത്തിലിറങ്ങാനാണ് സാധ്യത