Blasters Panjab Fc Match: പ്രതിസന്ധികൾ വിട്ടൊഴിയാതെ ബ്ലാസ്റ്റേഴ്സ് കുടുക്കി
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
Blasters Panjab Fc Match പ്രതിസന്ധികൾ വിട്ടൊഴിയാത്ത ഐഎസ്എൽ ഫുട്ബോൾ ക്ലബ് ഏതാണെന്ന് ചോദിച്ചാൽ ഒരുപക്ഷേ ആദ്യമെത്തുന്ന പേര് ബ്ലാസ്റ്റേഴ്സ് എന്നായിരിക്കും. ഇക്കാലമത്രയുമായി ഒരു കിരീടം പോലും സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. ഈ സീസണിലെങ്കിലും ഒരു കിരീടം എന്ന സ്വപ്നവുമായാണ് കൊമ്പന്മാർ കളത്തിലെത്തിയത്. എന്നാൽ, പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലൂടെയാണ് ക്ലബ്ബിന്റെ സഞ്ചാരം. പഞ്ചാബ് എഫ് സിക്ക് എതിരെ ഡിസംബർ 14 നാണ് മഞ്ഞപ്പടയുടെ അടുത്ത മത്സരം. ചെറിയ ടീമാണ് പഞ്ചാബ് എങ്കിലും എതിരാളികളെ വിലകുറച്ച് കാണാനാവില്ല. ഡാനിഷിനു പകരം പഞ്ചാബിന് എതിരേ സെന്റർ മിഡ്ഫീൽഡിൽ ആര് ഇറങ്ങും എന്നതാണ് ആരാധകരുടെ സംശയം.