വനിതാ ടീമിനെ റദ്ദാക്കി; പ്രതിഷേധിച്ച് മഞ്ഞപ്പട
1055 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ വനിതാ ടീമിനെ താത്കാലികമായി റദ്ദാക്കി. സോഷ്യൽ മീഡിയയിലൂടെ ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മാനേജ്മെന്റ് ഇക്കാര്യം അറിയിച്ചത്. 2022 - 2023 സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പുരുഷ പ്ലേ ഓഫ് എലിമിനേറ്ററിൽ റഫറി അനുവദിച്ച ഗോളിൽ പ്രതിഷേധിച്ച് ബംഗളൂരു എഫ് സിക്ക് എതിരായ മത്സരം ഉപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മൈതാനം വിട്ടിരുന്നു. ഗുരുതരമായ ഈ കുറ്റത്തിന് നാല് കോടി രൂപ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിഴ ഇട്ടു. ഈ കാരണം ചൂണ്ടി കാണിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മാനേജ്മെന്റ് വനിതാ ടീമിനെ താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്.