ലോകം ഒരു തുകൽപ്പന്തായി ചുരുങ്ങി മെസ്സിയുടെ കാൽക്കീഴിൽ ഒതുങ്ങിപ്പോയ ദിനം. അതേ... ലോക ഫുട്ബോളിലെ ഇതിഹാസ താരം ലയണൽ മെസി തൻെറ കരിയറിനെ പൂർണതയിലെത്തിച്ചത് 2022 ഡിസംബർ 18 നായിരുന്നു. 36 വർഷത്തിനുശേഷമാണ് അർജന്റീന മൂന്നാം ലോക കിരീടം നേടിയത്. ഖത്തറിൽ കളിക്കാനിറങ്ങിയ മിശിഹായും ടീമും ആരാധകരെ ആദ്യം സമ്മർദ്ദത്തിലാക്കി. ആദ്യമല്‍സരത്തില്‍ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വിയാണ് അർജന്റ്റീന ഏറ്റുവാങ്ങിയത്.
sportsTimesXP MalayalamUpdated: 18 Dec 2023, 4:49 pm