പ്രതീക്ഷ കൈവിടേണ്ട |RR Play Off Chance| IPL |
1021 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ59 റൺസിൽ ഓൾഔട്ട്... ഒരു റൺസ് പോലും നേടാനാകാതെ ജൈസ്വാളും ബട്ലറും... തുടർന്ന് വന്ന സഞ്ജുവും വളരെ പെട്ടന്ന് തന്നെ പവലിയനിലേക്ക് മടങ്ങുന്നു. 2023 ഐപിഎൽ സീസണിലെ ഏറ്റവും മോശം പ്രകടനം രാജസ്ഥാൻ റോയൽസ് കാഴ്ച്ചവെച്ചപ്പോൾ തുടർച്ചയായി പഴികേൾക്കേണ്ടി വന്ന ആർസിബി ബോളർമാർ സീസണിലെ ഏറ്റവും മികച്ച പ്രകടനവും കാഴ്ചവെച്ചു. ആർ ആർ ആരാധകർ തീർത്തും നിരാശയിൽ ആണ്. മുന്നിലുള്ളത് ഇനി ഒരേ ഒരു മത്സരം മാത്രം. പ്ലേയ് ഓഫ് കാണാതെ രാജസ്ഥാൻ മടങ്ങുമോ.. ? എന്നാൽ ആരാധകർ പൂർണമായും പ്രതീക്ഷ കൈവിടേണ്ട... ചിലത് അനുകൂലമായി വന്നാൽ സാജുവിന്റെ രാജസ്ഥാൻ പട പ്ലേയ് ഓഫിൽ ഉണ്ടാകും. കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന മത്സരത്തിൽ കരുത്തരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് 112 റൺസിന്റെ കടുത്ത പരാജയമാണ് റോയൽസിന് ഏറ്റുവാങ്ങേണ്ടി വന്നത്. ജയ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 എന്ന മികച്ച സ്കോർ നേടിയപ്പോൾ, രാജസ്ഥാൻ 59 റൺസിൽ ഓളൗട്ടായി നാണം കെടുകയായിരുന്നു. ഈ തോൽവി ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്കും കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. സീസണിലെ ആദ്യ 5 കളികളിൽ 4 ലും ജയിച്ച ടീം നിലവിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്നതിന് വക്കിലാണ്. എന്നാലും ചില കാര്യങ്ങൾ അനുകൂലമായി നടന്നാൽ രാജസ്ഥാന് ഇക്കുറിയും പ്ലേ ഓഫ് കളിക്കാൻ പറ്റും.