Hardik pandya mumbai indians new captain: മുംബെെയെ നയിക്കാൻ ഹിറ്റ്മാനില്ലമുംബൈ ഇന്ത്യൻസ് ഒടുവിൽ ആ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നു. രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറുന്നു. 2013 മുതൽ ടീമിനെ നയിച്ച താരമാണ് രോഹിത് ശർമ. മുംബൈ ഇന്ത്യൻസിനെ ഇനി ഹാർദിക് പാണ്ഡ്യ നയിക്കും. ഐപിഎൽ 2024ൽ മുംബൈയെ ഇന്ത്യൻ ഓൾറൌണ്ടർ ഹാർദിക് പാണ്ഡ്യ നയിക്കും. രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റന് സ്ഥാനത്തുനിന്നു മാറ്റിയതിൽ രോക്ഷാകുലരായിരിക്കുകയാണ് ആരാധകർ . മുംബൈ വിട്ട് ഗുജറാത്തിലേക്കു പോയ ഹാർദിക് പാണ്ഡ്യയെ തിരിച്ചുവിളിച്ച് ക്യാപറ്റനാക്കിയതാണ് ആരാധകരുടെ രോക്ഷത്തിന് പ്രധാന കാരണമായി പറയുന്നത്. ഈ തീരുമാനത്തോടെ മുംബൈ ഇന്ത്യൻസിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സ് കുറഞ്ഞു. അതുമാത്രമല്ല ആരാധകർ മുംബൈ ഇന്ത്യൻസിന്റെ ജേഴ്സിയും കൊടിയും കത്തിച്ച് പ്രതിഷേധവും അറിയിച്ചിരിക്കുകയാണ്.