കരിയറിലെ 100ാം ടെസ്റ്റ് ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിന് പുത്തൻ റെക്കോഡ്. നിര്‍ണായകമായ അഞ്ച് വിക്കറ്റുകള്‍ നേടി ടീമിനു ഇന്നിങ്സ് ജയം സമ്മാനിക്കാന്‍ അശ്വിന് സാധിച്ചു. ഇന്ത്യൻ സീനിയർ ഓഫ്സ്പിന്നർ ആർ അശ്വിന്റെ നൂറാമത് ടെസ്റ്റ് മത്സരമായിരുന്നു കഴിഞ്ഞത്. ഈ മത്സരത്തിൽ ഉജ്ജ്വല ബോളിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്.