യോ-യോ ടെസ്റ്റിൽ വീണ ഇന്ത്യൻ സൂപ്പർ താരങ്ങൾ | Indian Cricketers who failed yo-yo test
1037 views
sports വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പ്രവേശിക്കാൻ ബാറ്റിങ്ങ്, ബോളിങ്ങ് ഫീൽഡിങ്ങ് കഴിവുകൾ മാത്രം മതിയായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അക്കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കളികാണുക ആവേശത്തേക്കാളേറെ രസകരമായിരുന്നു എന്നതും മറ്റൊരു വസ്തുത. അന്ന് ഇന്ത്യൻ ടീമിന്റെ ഫീൽഡിങ്ങായിരുന്നു ഏറ്റവും രസകരം. എതിർ ടീം ബാറ്റർമാർ അടിച്ചു വിടുന്ന പന്ത് ഒന്ന് ആഞ്ഞു ശ്രമിച്ചാലോ, ഒന്നു ഡൈവ് ചെയ്താലോ തടയാൻ സാധിക്കും, എങ്കിലും ബൗണ്ടറി ലൈനിലുള്ള കളിക്കാരനു അവസരം നൽകി കൈ ചൂണ്ടിക്കാണിക്കുന്നതായിരുന്നു കണ്ടുവന്നത്. എന്നാൽ, ഓരോ റണ്ണും വിലപ്പെട്ടതും അത് തടയുന്നത് അതിലും വിലപ്പെട്ടതുമായ കാലമായപ്പോൾ ഫീൽഡിങ്ങും കഠിനമായി. ഒരു ക്വാളിറ്റി പ്ലേയർക്ക് മാത്രമേ കളത്തിൽ പിടിച്ചു നിൽക്കാൻ സാധിക്കൂ എന്ന അവസ്ഥയായി. അതോടെയാണ് യോ - യോ ടെസ്റ്റ് എന്ന ശാരീരിക ക്ഷമത പരീക്ഷ ബിസിസിഐ കൊണ്ടുവന്നത്. ശാരീരിക ക്ഷമത പരീക്ഷയായ യോ - യോ ടെസ്റ്റ് ജയിക്കുന്നവരെ മാത്രമേ ദേശീയ ടീമിലേക്ക് നിലവിൽ ബിസിസിഐ പരിഗണിക്കുന്നുള്ളൂ. അതായത് യോ-യോ ടെസ്റ്റെന്ന കടമ്പ കടക്കാൻ സാധിച്ചില്ലെങ്കിൽ താരങ്ങൾക്ക് ടീമിലേക്ക് സെലക്ഷൻ ലഭിക്കില്ല. അങ്ങനെ യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടതുകൊണ്ട് ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒട്ടേറെ താരങ്ങളുണ്ട്. മലയാളികളുടെ പ്രിയ താരമായ സഞ്ജു സാംസണും ഈ ലിസ്റ്റിലുണ്ടെന്നതാണ് ശ്രദ്ധേയം. അത്തരത്തിൽ യോ-യോ ടെസ്റ്റ് പരാജയപ്പെട്ടതുകൊണ്ട് ഇന്ത്യൻ ടീമിന് മുന്നിൽ വാതിൽ അടയ്ക്കപ്പെട്ട ചില പ്രധാന താരങ്ങളെ നോക്കാം.