Mohammed Shami: "അഭിമാനത്തോടെ മുസ്ലിമാണെന്നും ഇന്ത്യക്കാരനാണെന്നും പറയും"; വിവാദങ്ങളിൽ പ്രതികരിച്ച് മുഹമ്മദ് ഷമി
1049 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂലോകകപ്പിൽ സ്വപ്നതുല്യമായ പ്രകടനമായിരുന്നു മുഹമ്മദ് ഷമിയുടേത്. വലം കൈയ്യൻ പേസറാണ് മുഹമ്മദ് ഷമി. 2023ലെ ടൂർണമെൻ്റിൽ ആദ്യ നാല് കളിയിലും പുറത്തിരിക്കുകയായിരുന്നു മുഹമ്മദ് ഷമി. ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് പ്ലേയിങ് ഇലവനിൽ താരം എത്തിയത്. പിന്നീട് താരം ടീമിൻ്റെ അവിഭാജ്യ ഘടകമായി മാറി. ശ്രീലങ്കക്കെതിരായ മത്സരത്തിൽ മുട്ടുകുത്തിയിരുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. വിവാദങ്ങൾക്ക് മറുപടി പറയുകയാണ് താരം.