Hardik Pandya got emotional: ദേശീയ ഗാനം കേട്ടതും കണ്ണുനീർ തുടച്ച് പാണ്ഡ്യ
1068 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂദേശീയ ഗാനം കേട്ട് കണ്ണുനിറഞ്ഞ് കണ്ണൂനീർ തുടയ്ക്കുന്ന ഹാർദിക് പാണ്ഡ്യയുടെ വീഡിയോ സമുഹമാധ്യമങ്ങളിൽ വെെറലാവുകയാണ്. വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിനു മുൻപാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വൈകാരികമായി പ്രതികരിച്ച് മത്സരം തുടങ്ങുന്നതിനു മുൻപ് ദേശീയ ഗാനം കഴിഞ്ഞപ്പോൾ ഹാർദിക് പാണ്ഡ്യ കണ്ണുനീര് തുടയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോയ്ക്ക് താഴെ കമന്റുകളും നിറയുകയാണ്. ദേശീയ ഗാനം കേട്ടാൽ ആരുടെ കണ്ണും നിറയും. അല്ല ഇതിപ്പോ പാണ്ഡ്യ കരയുന്നത് തന്നെയാണോ അതോ എന്തെങ്കിലും തുടച്ചാണോ? , ദേശീയ ഗാനം കേട്ട് കരയുന്ന ആദ്യത്തെ കളിക്കാരനല്ലല്ലോ പാണ്ഡ്യ തുടങ്ങി കമന്റുകൾ നിരവധിയാണ്. ശരിയാണ് ദേശീയ ഗാനത്തിനിടെ വികാരഭരിതനാകുന്ന ആദ്യത്തെ കളിക്കാരനല്ല പാണ്ഡ്യ.