ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന് റോയല്‍സിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച് വിജയത്തിലേക്ക് എത്തിച്ചപ്പോൾ സ്റ്റാറായത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് . ഐപിഎല്‍ 2023 പോയിന്റ് പട്ടികയില്‍ ജിടിയെ ഒന്നാമതെത്തിച്ച പാണ്ഡ്യയെ വാഴ്ത്തുകയാണ് ആരാധകർ. അടുത്തിടെ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന് ശേഷം പാണ്ഡ്യയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പാണ്ഡ്യയുടെ മെല്ലെപ്പോക്കാണ് ടീമിനെ തോല്‍പ്പിച്ചതെന്ന് പലരും വിമര്‍ശിച്ചു. എന്നിരുന്നാലും, വെള്ളിയാഴ്ച രാജസ്ഥാന് റോയല്‍സിനെതിരെ ശക്തമായ തിരിച്ചുവരവാണ് ടീം നടത്തിയത്.പാണ്ഡ്യ ബാറ്റിംഗിലും മികവുകാട്ടി. ഒരു ഓവറില്‍ മൂന്ന് സിക്സറുകളും ഒരു ബൗണ്ടറിയും പറത്തി ആര്‍ആര്‍ സ്പിന്നര്‍ ആദം സാംപയ്ക്കെതിരെ ആധിപത്യം സ്ഥാപിച്ചു.
sportsTimesXP MalayalamUpdated: 7 May 2023, 1:03 pm