ശ്രീശാന്തിനോട് മാപ്പ് പറഞ്ഞ് ഹർഭജൻ സിങ്
1042 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഐപിഎൽ ചരിത്രത്തിലെ തന്നെ ആദ്യത്തെയും ഏറ്റവും വലിയ വിവാദത്തിന് തിരികൊളുത്തിയ കളിക്കാരൻ ആണ് ഹർഭജൻ. ആദ്യ ഐപിഎൽ സീസണിന് ഇടയിൽ മലയാളി താരം എസ് ശ്രീശാന്തിനെ അടിച്ചതിന് ഹർഭജൻ കുപ്രസിദ്ധി നേടിയിരുന്നു. 2008 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലുള്ള മത്സരത്തിനു ശേഷമാണ് തർക്കം ഉണ്ടായത്. കരഞ്ഞുകൊണ്ട് മടങ്ങുന്ന ശ്രീശാന്തിന്റെ മുഖം ക്രിക്കറ്റ് ആരാധകർ മറന്നു കാണില്ല. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഹർഭജനെതിരെ മത്സരങ്ങളിൽ നിന്ന് വിലക്കടക്കം നടപടി ഉണ്ടായിരുന്നു. വിഷയത്തിൽ ഹർഭജൻ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ കോഹ്ലി - ഗംഭീർ പ്രശ്നത്തിന് ശേഷം താനുൾപ്പെട്ട പഴയ വിഷയത്തിലും വീണ്ടും പ്രതികരിച്ചിരിക്കുകയാണ് ഭാജി. അന്ന് ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായതിന് ശ്രീശാന്തിനോട് വീണ്ടും മാപ്പു ചോദിക്കുന്നുവെന്ന് ഹർഭജൻ പറഞ്ഞു.