ഡെൽഹി ക്യാപിറ്റൽസിനേയും വീഴ്ത്തി മുന്നോട്ട് |gujarattitans|iplt20|
തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം നേടി ഗുജറാത്ത് ടൈറ്റൻസ്. ഐപിഎൽ 2023 ൽ കഴിഞ്ഞ ദിവസം ഡെൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് തകർത്തതോടെ ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും ടീമിന് സാധിച്ചു. ഡെൽഹിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത 20 ഓവറുകളിൽ 162/8 എന്ന ഭേദപ്പെട്ട സ്കോർ നേടിയപ്പോൾ, ഗുജറാത്ത് ടൈറ്റൻസ് 11 പന്തുകൾ ബാക്കി നിൽക്കെ വിജയം നേടുകയായിരുന്നു. സായി സുദർശന്റെ അർധ സെഞ്ചുറിയും, ഡേവിഡ് മില്ലറുടെ കിടിലൻ ഇന്നിംഗ്സും ആണ് ഗുജറാത്തിന്റെ വിജയം അനായാസമാക്കിയത്. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം ആഗ്രഹിച്ച തുടക്കമായിരുന്നില്ല അവർക്ക് ലഭിച്ചത്. പൃഥ്വി ഷായും, മിച്ചൽ മാർഷും രണ്ടക്കം കടക്കാതെ പുറത്തായി. നായകൻ ഡേവിഡ് വാർണർ 37 പന്തിൽ 32 റൺസും, സർഫറാസ് ഖാൻ 37 പന്തിൽ 34 റൺസുമാണ് സ്കോർ ചെയ്തത്. വലിയ പ്രതീക്ഷകളോടെ എത്തിയ റൂസോ നേരിട്ട ആദ്യ പന്തിൽത്തന്നെ മടങ്ങുക കൂടി ചെയ്തതോടെ ഡെൽഹി തകർന്നു.sportsTimesXP MalayalamUpdated: 5 Apr 2023, 12:31 pm