CSK vs RCB: ധോണിയോ കോലിയോ? ആദ്യ മത്സരത്തിലെ വിജയം ആർക്കൊപ്പം?
1055 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂക്രിക്കറ്റ് ആരാധകരിൽ ആവേശം നിറച്ചുകൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാമത് സീസൺ മാർച്ച് 22 വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും. എ ആർ റഹ്മാന്റെ ഗംഭീരമായ സംഗീതവിരുന്നോടെ ആരംഭിക്കുന്ന സീസണിൽ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. തുടക്കം തന്നെ തീപാറുന്ന പോരാട്ടത്തിന്റെ കളമൊരുക്കി ഈ ഐ പി എൽ നയം പ്രഖ്യാപിക്കുകയാണ്. ഇക്കുറി ടീമുകൾ ഏറ്റുമുട്ടുമ്പോൾ വ്യക്തിഗത മാറ്റുരയ്ക്കലിന്റെ മത്സരങ്ങൾ കൂടി ദൃശ്യമാകും. എല്ലാ ടീമുകളിലും ഇന്ത്യൻ ടീമിന്റെ നീലക്കുപ്പായം സ്വപ്നം കാണുന്നവരുണ്ട്. ഇടയ്ക്ക് അത് ധരിക്കാൻ അവസരം കിട്ടുകയും ആഗ്രഹം പൂർത്തിയാക്കും മുന്നേ ഊരിവെക്കേണ്ടി വന്നവരും ഉണ്ട്. ഫോമിലേക്ക് മടങ്ങിയെത്തുന്നവരും, പരിക്കുകളിൽ നിന്ന് മോചിതരായി ഗെയിമിലേക്ക് മടങ്ങിയെത്തിയവരും ഉണ്ട്. അതുകൊണ്ട് തന്നെ ഇക്കുറി മത്സരങ്ങൾക്ക് വീറും വാശിയും കൂടും. പന്തും ബാറ്റും കൊണ്ടുള്ള ആ യുദ്ധത്തിന്റെ അവസാനമണിക്കൂറിൽ ആവേശമൊട്ടും ചോരാതെ എട്ട് മണിക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.