Indian Cricket Team Ranking: റാങ്കിങ്ങിൽ ഒന്നാമത് പാകിസ്താൻIndian Cricket Team Ranking ഏഷ്യാ കപ്പിൽ കിരീടം നേടിയെങ്കിലും ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ഏഷ്യാ കപ്പിൽ ശ്രീലങ്കയ തകർത്താണ് ടീം ഇന്ത്യ ചാമ്പ്യന്മാരായത്. കഴിഞ്ഞ ദിവസം കൊളംബോയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ആധികാരിക ജയമാണ് രോഹിത് ശർമ നയിച്ച ടീം ഇന്ത്യ നേടിയത്. ഏകപക്ഷീയമായ ഫൈനലിൽ ശ്രീലങ്കയെ 10 വിക്കറ്റുകൾക്ക് തകർത്താണ് ഇന്ത്യയുടെ കിരീട ധാരണം. ഫൈനലിൽ ശ്രീലങ്ക വെറും 50 റൺസിന് പുറത്താവുകയും ഇന്ത്യ 6.1 ഓവറുകളിൽ വിജയത്തിലെത്തുകയും ചെയ്തു. ഏകദിന ലോകകപ്പിന് മുൻപ് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളം ഉയർത്താൻ കഴിയുന്ന ജയമാണിത്. എങ്കിലും ആരാധകർക്ക് നിരാശയുണ്ട്.