ആദ്യ മത്സരത്തിൽ തോൽവി; മനസ് തുറന്ന് ധോണി |IPL 2023| Dhoni|
1020 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഐപിഎൽ 2023 ലെ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം മനസ് തുറന്ന് മഹേന്ദ്ര സിംഗ് ധോണി. 5 വിക്കറ്റിന്റെ തോൽവി ആയിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ഏറ്റുവാങ്ങിയത്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 178/7 എന്ന മികച്ച സ്കോർ നേടിയപ്പോൾ, ഗുജറാത്ത് ടൈറ്റൻസ് 4 പന്തുകൾ ബാക്കി നിൽക്കെ വിജയം കൈവരിക്കുകയായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിന്റെ സ്കോർ ഒരു 15 മുതൽ 20 റൺസെങ്കിലും കുറവായിരുന്നുവെന്നാണ് മത്സരശേഷം നായകൻ ധോണി ചൂണ്ടിക്കാട്ടിയത്. ബാറ്റിംഗിൽ കുറച്ച് കൂടി നന്നായി കളിക്കാമായിരുന്നുവെന്ന് സൂചിപ്പിച്ച അദ്ദേഹം കളിയിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച റുതുരാജ് ഗെയിക്ക്വാദിനെ പ്രശംസിക്കുകയും ചെയ്തു. റുതുരാജ് വളരെ മികച്ച രീതിയിൽ കളിച്ചുവെന്നും നന്നായി പന്തിനെ ടൈമിംഗ് ചെയ്യുന്നുണ്ടായിരുന്നുവെന്നും പറഞ്ഞ ധോണി, റുതുവിന്റെ ബാറ്റിംഗ് കാണുന്നത് തന്നെ സന്തോഷകരമായ കാര്യമാണെന്ന് കൂട്ടിച്ചേർത്തു.