Cristiano Ronaldo Instagram: ലോകത്തിലാദ്യമായി ഈ നേട്ടം സ്വന്തമാക്കുന്ന താരം!
1175 views
sports വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂCristiano Ronaldo Instagram പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കളത്തിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം, 200 ഇന്റർനാഷണൽ മത്സരം കളിച്ച ആദ്യ താരം എന്നിങ്ങനെ നിരവധി റെക്കോഡുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഫുട്ബോൾ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയ റെക്കോഡുകൾക്കൊപ്പം ഇപ്പോൾ മറ്റൊരു അത്യപൂർവ നേട്ടം കൂടി സ്വന്തമാക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ 600 മില്യൺ ഫോളോവേഴ്സ് സ്വന്തമാക്കിയ ആദ്യ താരമായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2022 നവംബറിൽ അദ്ദേഹം 500 മില്യൺ ഫോളോവേഴ്സ് സ്വന്തമാക്കിയിരുന്നു. 9 മാസത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോളവേഴ്സിൽ 34% വർധനവാണ് ഉണ്ടായത്.