Cristiano Ronaldo AFC: ചരിത്രനിമിഷം കാത്ത് ഇറാൻ - സൗദി ക്ലബ്ബുകൾCristiano Ronaldo AFC ഒരു ചരിത്ര നീക്കത്തിന്റെ ഭാഗമാവുകയാണ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസർ എഫ് സി. എഎഫ്സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിലാണ് ഈ ചരിത്രനിമിഷം സംഭവിക്കാൻ പോകുന്നത്. ഇറാൻ - സൗദി അറേബ്യൻ ക്ലബ്ബുകൾ ഹോം എവേ മത്സരം കളിക്കാൻ ധാരണയായി എന്ന വാർത്തകളാണ് വരുന്നത്. ഇറാൻ - സൗദി രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഉലഞ്ഞതോടെ മത്സരങ്ങൾ നടന്നിരുന്നതിൽ വ്യത്യസ്തതകൾ വന്നിരുന്നു. 2016 മുതൽ സൗദി അറേബ്യക്കാർക്ക് ഇറാനിൽ പ്രവേശനം ഉണ്ടായിരുന്നില്ല. ക്ലബ്ബുകൾ തമ്മിലുള്ള മത്സരം നിഷ്പക്ഷ വേദിയിൽ ആണ് നടന്നിരുന്നത്.