Cristiano Ronaldo: ക്രിസ്റ്റ്യാനോ 2023ലെ ആ വമ്പൻ നേട്ടവും സ്വന്തമാക്കി
1357 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസൗദി പ്രോ ലീഗിൽ 2023ലെ തങ്ങളുടെ അവസാന മത്സരത്തിലും തകർപ്പൻ വിജയം നേടി അൽ നസർ എഫ്സി. ശനിയാഴ്ച നടന്ന മത്സരത്തിൽ അൽ ടാവൂൻ എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തോൽപ്പിച്ചത്. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിനായി ഗോൾ നേടുകയും ചെയ്തു. ഇതോടെ 2023ലെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 2022ലെ ഖത്തർ ലോകകപ്പിൽ നിന്ന് തല കുനിച്ച് മടങ്ങിയ പോർച്ചുഗൽ നായകൻ 2023 തല ഉയർത്തിക്കൊണ്ട് തന്നെയാണ് ഈ വര്ഷം അവസാനിപ്പിക്കുന്നത്. ലോക ഫുട്ബോളിലെ യുവതാരങ്ങളെയടക്കം മറികടന്നാണ് റൊണാൾഡോ ഈ നേട്ടത്തിലെത്തിയത്.