ആവേശം കൂടി; ആവേശ് ഖാന് പണി കിട്ടി |avesh khan| IPL News |
തീർത്തും ആവേശം നിറഞ്ഞ ആരാധകരുടെ ചങ്കിടിപ്പ് ഉയർത്തിയ ഒരു മത്സരം തന്നെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന ലക്നൗ സൂപ്പർ ജയന്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം. അവസാന ഒരു പന്തിൽ വിജയം നേടിയ എൽഎസ്ജിയുടെ ആവേശ് ഖാന് പക്ഷെ ബിസിസിഐയുടെ അച്ചടക്ക നടപടി നേരിടേണ്ടി വന്നു. മത്സരത്തിന്റെ അവസാന പന്തിന് ശേഷം അമിതാഘോഷം നടത്തിയ ആവേശ് ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 കുറ്റം 2.2 ആണ് താരത്തിനെതിരെ ചുമത്തിയത്. ആവേശ് ഇത് സമ്മതിക്കുകയും ശിക്ഷ സ്വീകരിക്കുകയും ചെയ്തു. ലെവൽ 1 പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണെന്നും ഐപിഎൽ ഒരു പ്രസ്താവനയിൽ പറഞ്ഞു. മത്സരഫലം മാറിമറിഞ്ഞ കളിയിൽ 11-ാം നമ്പറായി ആവേശ് ഖാൻ ബാറ്റ് ചെയ്യാൻ എത്തിയപ്പോൾ അവസാന പന്തിൽ എൽഎസ്ജിക്ക് 1 റൺസ് വേണമായിരുന്നു. പരിചയസമ്പന്നനായ ജയദേവ് ഉനദ്കട്ട് ലോംഗ് ഓണിലേക്ക് ലളിതമായ ക്യാച്ച് നൽകി മടങ്ങിയതോടെയാണ് ആവേശ് ഖാൻ മൈതാനത്തെത്തുന്നത്. എങ്ങനെയെങ്കിലും ഒരു സിംഗിൾ പുറത്തെടുത്ത് വിജയം നേടേണ്ടിയിരുന്ന ചുമതല ആവേശിന്റെതായിരുന്നു.sportsTimesXP MalayalamUpdated: 11 Apr 2023, 8:22 pm