David Warner: ഏകദിനവും മതിയാക്കി വാർണർ; നിരാശയിൽ ആരാധകർ
1056 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഏകദിന ക്രിക്കറ്റിൽ വിരമിക്കുന്നുവെന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ പ്രഖ്യാപിച്ചു. ലോകത്തിലെ തന്നെ മികച്ച ഓപ്പണറായാണ് വാർണർ അറിയപ്പെടുന്നത്. എന്നാൽ 2018ലെ പന്ത് ചുരണ്ടൽ വിവാദം ഡേവിഡ് വാർണർക്ക് സാരമായ പേരുദോഷമുണ്ടാക്കിയിരുന്നു. ഓസ്ട്രേലിയയ്ക്ക് തന്റെ ആവശ്യം ഉണ്ടെങ്കിൽ 2025ലെ ചാംപ്യൻസ് ട്രോഫിയിൽ കളിക്കാൻ തയ്യാറാണെന്നും വാര്‍ണര്‍ വിശദമാക്കി. ഇന്ത്യയ്ക്കെതിരായ ലോകകപ്പ് ഫൈനലാണ് കരിയറിലെ അവസാന ഏകദിന മല്‍സരം. ജനുവരി മൂന്നിനാരംഭിക്കുന്ന പാക്കിസ്ഥാന് പരമ്പരയോടെ ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്നും വാര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 161 ഏകദിനങ്ങളില്‍ നിന്നായി 22 സെഞ്ചറികളും 33 അര്‍ധ സെഞ്ചറികളുമുള്‍പ്പടെ 6932 റണ്‍സാണ് വാര്‍ണർ സ്വന്തമാക്കിയത്. 2009 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തിലാണ് വാർണർ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഓസ്ട്രേലിയന്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാമനായാണ് വാർണർ തന്റെ കരിയർ അവസാനിപ്പിക്കുന്നത്.