വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജുവും ഹെറ്റ്മെയറും |Rajasthan Royals| IPL News|
1007 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഗുജറാത്ത് ടൈറ്റൻസിനെ 3 വിക്കറ്റിന് വീഴ്ത്തി രാജസ്ഥാൻ റോയൽസ്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറുകളിൽ 177/7 എന്ന മികച്ച സ്കോർ നേടിയപ്പോൾ, രാജസ്ഥാൻ റോയൽസ് 4 പന്തുകൾ ബാക്കി നിൽക്കെ വിജയം നേടുകയായിരുന്നു. തോൽക്കുമെന്ന് അടിവരയിട്ട മത്സരമാണ് സഞ്ജുവും കൂട്ടരും വെടിക്കെട്ട് ബാറ്റിംഗ് നടത്തി വിജയം ഉറപ്പിച്ചത്. ചേസിംഗിന്റെ ഒരു ഘട്ടത്തിൽ 10.3 ഓവറുകളിൽ 55/4 എന്ന നിലയിലായിരുന്ന രാജസ്ഥാൻ അവിടെ നിന്നാണ് അവിശ്വസനീയമെന്ന് തന്നെ തോന്നിപ്പിക്കുന്ന വിജയത്തിലേക്ക് എത്തിയത്. 32 പന്തിൽ 60 റൺസെടുത്ത സഞ്ജു സാംസണിന്റേയും, 26 പന്തിൽ 56 റൺസെടുത്ത് പുറത്താകാതെ നിന്ന ഷിംറോൺ ഹെറ്റ്മെയറുടേയും ഇന്നിംഗ്സാണ് രാജസ്ഥാന്റെ വിജയത്തിൽ ഏറ്റവും നിർണായകമായത്.