ഇതിഹാസ താരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ റെക്കോർഡുകൾ | Sachin Tendulkar | Records |
1051 views
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅമ്പതാം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് ആരാധകർ ആശംസകൾ അറിയിക്കുകയാണ്. ക്രിക്കറ്റ് ലോകത്തെ ഇതിഹാസതാരമായി സച്ചിൻ ടെണ്ടുൽക്കർ മാറിയത് ഒട്ടനവധി റെക്കോർഡുകളും സ്വന്തമാക്കി കൊണ്ടാണ്. സച്ചിൻ നേടിയ നിരവധി റെക്കോർഡുകൾ ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുകയാണ്. സച്ചിന്റെ ക്രിക്കറ്റിനോടുള്ള താല്പര്യം മനസിലാക്കിയ സഹോദരൻ അജിത്ത് ടെണ്ടുൽക്കർ ആണ് ശിവാജി പാർക്കിലെ ക്രിക്കറ്റ് പരിശീലകനായ രമാകാന്ത് അചരേക്കറിന്റെ അടുത്തേക്ക് എത്തിച്ചത്. 1984 ലാണ് അദ്ദേഹം ക്രിക്കറ്റ് പരിശീലനം ആരംഭിക്കുന്നത്. പിന്നീട് അങ്ങോട്ട് ലോകം കണ്ട ഇതിഹാസതാരമായി മാറുകയായിരുന്നു. ആദ്യകാലങ്ങളിൽ സച്ചിന് ഏറ്റവും ഇഷ്ടം ടെന്നീസ് ആയിരുന്നു. ലോക ടെന്നീസ് താരം ജോൺ മക്കെൻ റൊയുടെ രീതികൾ അനുകരിച്ചുകൊണ്ടുള്ള സച്ചിന്റെ ഹെയർ സ്റ്റൈൽ ഒക്കെ ചർച്ചയായിരുന്നു. എന്നാൽ പിന്നീട് ക്രിക്കറ്റിലേക്ക് എത്തിയത് വലിയ ചരിത്രമാണ് സൃഷ്ടിച്ചത്. പലർക്കും എത്തിനോക്കാൻ പോലും ആകാത്ത റെക്കോർഡുകൾ ആണ് സച്ചിൻ തന്റെ കരിയറിൽ വാരിക്കൂട്ടിയത്. ഇന്നും സച്ചിന്റെ പല കരിയർ റെക്കോർഡുകളും മറ്റ് താരങ്ങൾക്ക് സ്വപ്നം മാത്രമാണ്. നിരവധി റെക്കോർഡുകൾ ആണ് സച്ചിൻ തന്റെ പേരിൽ സ്വന്തമാക്കിയിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് റെക്കോർഡുകൾ ആണ് ഇന്ന് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സച്ചിന്റെ കരിയറിലെ ഏറ്റവും മികച്ച റെക്കോർഡുകളെ കുറിച്ച് അറിയാം.